ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ ഓട്ടോറിക്ഷയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 8 പേര്‍ക്ക് ദാരുണാന്ത്യം. സത്യസായ് ജില്ലയിലാണ് 11 കെവി വൈദ്യുതി ലൈന്‍ പൊട്ടിവീണ് 8 പേര്‍ വെന്തുമരിച്ചത്. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കര്‍ഷകതൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യതി കമ്പിയില്‍ ഇടിക്കുകയും തുടര്‍ന്ന് ഇലക്ട്രിക് ലൈന്‍ ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ വെന്തുമരിക്കുകയായിരുന്നു. ഓട്ടേയില്‍ 10 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ 2 പേരുടെ നില അതീവഗുരുതരമാണ്.
മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉറപ്പുനൽകിയിട്ടുണ്ട്.
Discussion about this post