റായ്പുര്‍: പശുവിൻ ചാണകത്തിൽ നിർമിച്ച ബ്രീഫ് കേസുമായി ബജറ്റവതരണത്തിന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഘേല്‍ ഛത്തീസ്ഗഢ് നിയമസഭയിൽ. തിങ്കളാഴ്ചയാണ് ഛത്തീസ്ഗഢ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിക്കുക. ചതുരാകൃതിയിലുള്ള ചാണകംകൊണ്ടുണ്ടാക്കിയ പെട്ടിയുമായി ബാഘേല്‍ നിൽക്കുന്ന ഫോട്ടോ വൈറൽ ആവുകയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാർ 2020ല്‍ കര്‍ഷകരില്‍ നിന്നും പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്നും ചാണകം സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ബജറ്റിൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഭൂരഹിത കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുക, എംഎൽഎ ഫണ്ട് വർധിപ്പിക്കുക, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.
സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനും എംഎൽഎ ഫണ്ട് നിലവിലുള്ള രണ്ടു കോടിയിൽ നിന്ന് നാലു കോടി രൂപയാക്കാനും ബജറ്റിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Discussion about this post