സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ (33) ജീവൻ രക്ഷിക്കാൻ ഒരു ശ്രമം കൂടി. വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കമ്മിറ്റി അറിയിച്ചു. രണ്ട് കോടി രൂപ ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദയാധനം നൽകി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നൽകി വധ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നേരത്തെയും നടത്തിരുന്നു. എന്നാൽ കൊലപാതിക്ക് മാപ്പ് നൽകാൻ കുടുംബം തയാറായില്ല. ഇനിയും അതിനു തയാറാകുമെ എന്ന് ഉറപ്പുമില്ല. അവാസന ശ്രമമെന്ന നിലയിലാണ് ആക്ഷൻ കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ ഈ തുക കണ്ടെത്തണം. നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ ഉടൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
ഒരു മാസത്തിനുള്ളിൽ ഈ തുക കണ്ടെത്തണം. നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ ഉടൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Discussion about this post