ദുബൈ : കൃത്യമായ കാരണങ്ങളില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തിയിട്ട 7600 ഡ്രൈവർമാർക്ക് പിഴചുമത്തി ദുബൈ പൊലീസ്. ഈ വർഷം ആദ്യപകുതിവരെയുള്ള കണക്കനുസരിച്ചാണ് 7600 ഡ്രൈവർമാർ പിഴ അടക്കേണ്ടി വന്നത്. 1000 ദിർഹമും ആറ് ബ്ലാക്ക് പോയന്റുമാണ് പിഴ. അതിവേഗ പാതയിൽ വാഹനം നിർത്തുന്നത് മൂലമുള്ള അപകടങ്ങൾ വൻ തോതിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 11,565 പേർക്കാണ് ഇത്തരത്തിൽ പിഴ നൽകിയത്. റോഡിന് നടുവിൽ വാഹനം നിർത്തിയിടു
ന്നത് മൂലം ഈ വർഷം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. മൂന്നുപേർ മരിക്കുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 11 അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ഇതിൽ എട്ടുപേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റോഡിൽ വാഹനം നിർത്തിയതിനെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്ധനം തീരുന്നതുമൂലം വഴിയിലാകുന്ന വാഹനങ്ങൾ റോഡിന്റെ വശത്ത് ഒതുക്കിയിടണമെന്നാണ് പൊലീസിന്റെ കർശന നിർദേശം. സുരക്ഷിതമായ സ്ഥലത്ത് വാഹനം ഇട്ട ശേഷം പൊലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്.
Discussion about this post