
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യത്തെ മതപഠന കലാലയമായ മദ്രസത്തുൽ ബദ്‌രിയയുടെ 75-ാമത് വാർഷികം ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. ആദ്യത്തെ വിദ്യാർഥിയും റിട്ട. കെ എസ് ഐ ബി ഉദ്യോഗസ്ഥനുമായ കെ പി ഇമ്പിച്ചി മമ്മു ഉദ്ഘാടനം ചെയ്തു.

എ എം പി ബഷീർ, കെ പി അമീർ അലി, എം അബ്ദുല്ലക്കുട്ടി, എ അസീസ് മാസ്റ്റർ, എ എം പി അബ്ദുൽ ഹലിഖ്, പി പി അനീസ് അലി, സഹീർ ഗാലക്സി, മുജീബ് അലി, സി പി അബൂബക്കർ, എം അമീനുദ്ദീൻ, സി പി സി സമീർ സംബന്ധിച്ചു.

Discussion about this post