ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് (71) അന്തരിച്ചു. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് മരണം. ഹർട്ടിന്‍റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അച്ഛന്റെ വേര്‍പാടെന്നും കുടുംബത്തോടൊപ്പം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍ അദ്ദേഹം ചിലവിട്ടതെന്നും മകന്‍ പറഞ്ഞു.
1986ല്‍ ‘കിസ് ഓഫ് ദി സ്‌പൈഡര്‍ വുമന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്‍ട്ടിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. പിന്നീട് ‘ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്’, ‘ബ്രോഡ്കാസ്റ്റ് ന്യൂസ്’ എന്നീ ചിത്രങ്ങക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു.
1950ല്‍ ജനിച്ച ഹര്‍ട്ട് ‘ബോഡി ഹീറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. 1980കളിലാണ് അദ്ദേഹം ഹോളിവുഡിൽ നിറഞ്ഞുനിന്നത്.
Discussion about this post