തൃശൂര്‍: തൃശൂരില്‍ പൊലീസ് വിവിധ ദിവസങ്ങളിലായി പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് ചിറ്റിലശ്ശേരിയില്‍
പ്രവര്‍ത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കൂട്ടത്തോടെ കത്തിച്ച് നശിപ്പിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്.
തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ
കഞ്ചാവ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പൊലീസിന് ബാധ്യതയായതിനാലും പൊലീസുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് പിടികൂടിയ കഞ്ചാവ് അനുമതിയോടെ കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനിച്ചത്.
Discussion about this post