കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലാ യി 49 ഒഴിവ്. സെപ്റ്റംബർ 30 നകം അപേക്ഷിക്കണം
തസ്തിക: യോഗ്യത, പ്രായം
സ്റ്റാഫ് നഴ്സ്: പത്താംക്ലാസ്/തത്തുല്യം, മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി റജിസ്ട്രേഷൻ, 18-45
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, 2 വർഷ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അഭിലഷണീയം, 30 വയസ്സിൽ താഴെ
സിവിലിയൻ മോട്ടർ ഡ്രൈവർ : പത്താംക്ലാസ് തത്തുല്യം, ഹെവി മോട്ടർ വെഹിക്കിൾ, മോട്ടർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷ പരിചയം, 18-25 അർഹർക്ക് പ്രായപരിധിയിൽ ഇളവ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി താഴെ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക
Discussion about this post