സെൻട്രൽ റെയിൽവേയുടെ വികന്ദരാബാദ് ആസ്ഥാനമായ സൗവിധ വർക്ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 4103 ഒഴിവ്. ജനുവരി 29വരെ ഓൺലൈനായി അപേക്ഷി ക്കാം. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്എ ന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം.
ഒഴിവുള്ള ട്രേഡുകൾ:
എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനി സ്റ്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മിൽ റൈറ്റ് മെയിന്റനൻസ്, പെയിന്റർ, വെൽഡർ.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടി ഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം (30.12.2022ന്): 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം
ഫീസ്: 100. ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ
ക്കു ഫീസില്ല.
വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷകൾക്കുമായി വെബ് സൈറ്റ് സന്ദർശിക്കുക
https://203.153.33.92/; www.scr.indianrailways.gov.in
Discussion about this post