പയ്യോളി: എതിർപ്പുകളെല്ലാം മറികടന്ന് അരനൂറ്റാണ്ടിനിപ്പുറം നഗരസഭ 36-ാം ഡിവിഷനിലെ ചെറിയാവി കോയക്കണ്ടി റോഡിന് ശാപമോക്ഷമായി. 160 മീറ്റർ നീളമുള്ള റോഡിന്റെ 100 മീറ്ററാണ്, മൂന്നുലക്ഷം രൂപ ചെലവിൽ ടാറിങ്ങ് പൂർത്തിയാക്കിയത്.
ടാർ ചെയ്ത് അടുത്ത ദിവസം തന്നെ ഉദ്ഘാടനവും നിശ്ചയിച്ചു.53 വർഷത്തെ കാത്തിരിപ്പിൻ്റെ ഫലമായത് കൊണ്ടു തന്നെ റോഡ് ഉദ്ഘാടനം ഉത്സവമായാണ് നാട്ടുകാർ ആഘോഷിച്ചത്.
കൗൺസിലർ നിഷാ ഗിരീഷ് റോഡ് ഉദ്ഘാടനം ചെയ്തു. ഗാ യകൻ താജുദ്ദീൻ വടകര മു ഖ്യാതിഥിയായി. പ്രദീപ് കോട്ടക്കൽ, പി പി കണ്ണൻ, ഇരിങ്ങൽ അനിൽകുമാർ, എം പി അബ്ദു റഹിമാൻ മൗലവി, റോഡ് കമ്മിറ്റി ചെയർമാൻ കോയക്കണ്ടി അശോകൻ, സി പി അനീഷ് പ്രസംഗിച്ചു. പായസവും ലഡുവും വിതരണം ചെയ്തു.
നവീകരണം പൂർത്തിയാകുന്നതോടെ ഇരുപതോളം കുടുംബങ്ങൾക്കാകാണ് ഈ റോഡ് ആശ്രയമാവുക. പിടിവാശിയുടെയും തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും കഥകളേറെ പറയാനുള്ള ഈ റോഡിൻ്റെ കഥ നേരത്തേ പയ്യോളി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post