വടകര: മൂന്നര ദശാബ്ധങ്ങൾക്ക് ശേഷം അവരൊത്തുചേർന്നു, വിശാലമായൊരു കൂട്ടായ്മ ലക്ഷ്യമാക്കി. ഇനിയവർ ആ കൂട്ടായ്മയുടെ പൂർത്തീകരണത്തിനുള്ള പ്രയത്നത്തിലാവും.
മേമുണ്ട ഹൈസ്കൂളിൽ നിന്നും 1987 വർഷത്തിൽ എസ് എസ് എൽ സി പൂർത്തിയാക്കി പുറത്തിറങ്ങിയ പത്താം ക്ലാസ് ഡി ഡിവിഷനിലെ സഹപാഠികജാണ് ‘സ്നേഹ സംഗമം 2022’ എന്ന പേരിൽ ഒത്തുകൂടിയത്. ശ്രീ മുത്തപ്പൻ പയംകുറ്റി മല ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മണിയോടെയായിരുന്നു ചടങ്ങ്.
ശിവദാസൻ മേപ്പയിൽ അധ്യക്ഷത വഹിച്ചു. മുപ്പത്തിയഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമുള്ള സംഗമത്തിൽ ഏറെ ഉത്സാഹത്തോടെയാണ് അംഗങ്ങൾ പങ്കെടുത്തത്. 87 വർഷത്തിൽ എസ് എസ് എൽ സി പൂർത്തിയാക്കിയ മേമുണ്ടയിലെ മുഴുവൻ ക്ലാസുകളിലുണ്ടായിരുന്നവരെയും പങ്കെടുപ്പിച്ചുള്ള വിശാലമായ കൂടിച്ചേരലിന് തീരുമാനമായി.
കെ കെ വിനോദൻ, അജിത്ത് കോട്ടപ്പള്ളി, എ കെ മനോജൻ, സജീവൻ വി വി മുടപ്പിലാവിൽ, കെ പി ബാബു, കെ പി ഗിരീഷ് ബാബു, കെ ടി കെ രജുല, ഹരീന്ദ്രൻ മുടപ്പിലാവിൽ, പ്രസംഗിച്ചു. സുരേന്ദ്രൻ പൊന്മേരി സ്വാഗതവും കെ മനോജൻ മേമുണ്ട നന്ദിയും പറഞ്ഞു.
Discussion about this post