നാഗർകോവിൽ: 325 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി കന്യാകുമാരി സ്വദേശി പിടിയിൽ. കന്യാകുമാരി പുതലം കലൈസെൽവൻ (27) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കന്യാകുമാരിയിലെ വാടക വീട്ടിൽ പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലൈസെൽവൻ പിടിയിലായത്. ഇന്നലെ വൈകുന്നേരം ബംഗളൂരിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടത്തിനായി കന്യാകുമാരിയിൽ എത്തിച്ചത്.
Discussion about this post