വയനാട് : സുൽത്താൻ ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇന്ന് 3.30 മണിയോടെയാണ് സംഭവം. കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.





































Discussion about this post