പയ്യോളി: ജി വി എച്ച് എസ് സ്കൂളിൽ ആരംഭിക്കുന്ന അത്യന്താധുനിക ലൈബ്രറിയിലേക്ക് 1957 – 75 ബാച്ച് വക മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങളും 80,000 രൂപയും നൽകി. ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എച്ച് എം കെ എൻ ബിനോയ്കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. ടി കെ രുഗ്മാംഗദൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പയ്യോളി ഹൈസ്കൂൾ വികസന സമിതി ചെയർമാൻ സി ഹനീഫ മാസ്റ്റർ,പി ടി എ അംഗം അജ്മൽ പള്ളിക്കര പ്രസംഗിച്ചു. ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി രാജീവൻ മാസ്റ്റർ സ്വാഗതവും ബാച്ച് കോ-ഓഡിനേറ്റർ എസ് ആർ ഷീജ നന്ദിയും പറഞ്ഞു.
Discussion about this post