ഉത്തർപ്രദേശ്: കുടിലിന് തീപിടിച്ച് 3 കുട്ടികൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുടിലിന് തീപിടിച്ചത്.
തീപിടിത്തത്തിൽ രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ കുട്ടിയെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. സാമ്ന (7), അനീസ് (4), രണ്ട് വയസുകാരി രേഷ്മ എന്നിവരാണ് മരിച്ചത്.
അനീസും രേഷ്മയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിനും ഗുരുതരമായി പൊള്ളലേറ്റു. ഷക്കീൽ ആഗ്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ മംജാദി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
Discussion about this post