കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂനിയൻ (സി ഐ ടി യു) ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമ്മേളനം, സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. കെ കെ ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയാ പ്രസിണ്ട് എം പത്മനാഭൻ, മുണ്ട്യാടി ബാബു, സി കെ ഉണ്ണി, കെ സിറാജ്, പി കെ ഷൈജു പ്രസംഗിച്ചു. കെ കെ അരവിന്ദൻ സ്വാഗതവും, എം വി ശിവദാസൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.കെ.അരവിന്ദൻ (പ്രസിഡണ്ട്), കെ കെ ഗിരീശൻ (സെക്രട്ടറി), കെ കെ ശിവദാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post