പയ്യോളി : സംസ്ഥാനതല മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി പയ്യോളി 24-ാം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഏ വി സഖരിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി സി ജലീൽ വരവു ചിലവു കണക്കുകൾ അവതരിപ്പിച്ചു.
ഏ സി സുനൈദിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹികളായി വി കെ മുനീർ (പ്രസിഡണ്ട്) ,കെ കെ അബ്ദുറഹിമാൻ, കെ ടി പി മൊയ്തു (വൈസ് പ്രസിഡണ്ട്മാർ), പി സി ജലീൽ (ജനറൽ സെക്രട്ടറി) ,ഇല്ല്യാസ്, എസ് കെ
റാസിക്ക് (സെക്രട്ടറിമാർ) ,ഫൈസൽ തവക്കൽ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
എസ് കെ സമീർ, കെ കെ സാദിഖ്, കെ നിസാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പി സി ജലീൽ സ്വാഗതവും ,ഫൈസൽ തവക്കൽ നന്ദിയും പറഞ്ഞു.
Discussion about this post