കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കോഴിക്കോട് പന്തീരാങ്കാവില്‍ 2 ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിന്മേൽ പോലീസ് ചേവായൂര്‍ സ്വദേശികളായ 3 പേരെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട് ഒരു
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലഹരി കലർത്തിയ ജ്യൂസ് നൽകിയ ശേഷം 4 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കേസിലുള്‍പ്പെട്ട ഒരു പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post