പയ്യോളി: കടയ്ക്കു വേണ്ടിയുള്ള അവകാശ തർക്കം ഏറെ സമയത്തെ ഗതാഗത തടസ്സത്തിന് കാരണമായി. ഇന്ന് രാവിലെ പയ്യോളി പേരാമ്പ്ര റോഡിലെ കടയിലുണ്ടായ തർക്കമാണ് ഗതാഗത സ്തംഭനത്തിന് ഇടയാക്കിയത്. വ്യാപാരിയായ പിതാവ് മരിച്ചതിനെ തുടർന്ന് കടയുടെ നിയന്ത്രണം മുതിർന്ന സഹോദരൻ ഏറ്റെടുക്കുകയായിരുന്നു. ഇതാണ്പ്രശ്നങ്ങൾക്കിടയാക്കിയത്.
ഏറെ ദിവസമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നമാണ് തെരുവിലേക്കെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കടയിലെത്തിയ ഇളയ സഹോദരനും കടക്കാരനും തമ്മിൽ വാക്ക് തർക്കമായതോടെ ബന്ധുക്കൾ ഏറ്റെടുത്ത് സംഘർഷം കൈയ്യാങ്കളിയിലേക്ക് മാറ്റുകയായിരുന്നു. ഇതിടെയാണ് സ്ത്രീയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയുന്നു. സംഘർഷം രൂക്ഷമായതോടെ, ഇത് കാണാൻ ആളുകൾ കൂട്ടം കൂടിയതോടെ ഗതാഗതം ഏറെ സമയം തടസപ്പെടുകയായിരുന്നു. തുടർന്ന് വ്യാപാരി, രാഷ്ട്രീയ നേതാക്കളിടപെട്ട് പ്രശ്നത്തിന് അയവു വരുത്തുകയായിരുന്നു.
Discussion about this post