തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.
ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയചത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആൻറണിരാജു ഗതാഗതമന്ത്രിയായിരുമ്പോഴേ ചർച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിർപ്പിന് തുടർന്ന് മാറ്റുകയായിരുന്നു. എന്നാൽ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റുന്നത്.
എല്ലാ ചെക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോർ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയിൽ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കുന്നത്. വാഹന നമ്പറുകള്‍ അനുസരിച്ച് ഓണ്‍ ലൈൻ പരിശോധന നടത്തിയാൽ നികുതി അടച്ചിട്ടുണ്ടോ, ഇല്ലയോ എന്നറിയാൻ സാധിക്കും. നികുതി അടയ്ക്കാത്ത വാഹനകളെ വഴിയിൽ തടഞ്ഞ് പരിശോധന നടത്താനും നികുതിയില്ലെങ്കിൽ പിഴ വാങ്ങാനുമുള്ള രീതിയിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ചർച്ചകള്‍ പുരോഗമിക്കുന്നത്.
Discussion about this post