മിയാമി: അമേരിക്കയിലെ ഫ്ളോറിഡയിൽ രണ്ടുവയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. പിതാവിന്റെ ബാഗിൽ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു പറഞ്ഞു.

പോലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടിയുടെ മാതാവ് മേരി അയല തന്റെ ഭർത്താവ് റെജി മാബ്രിക്ക് സിപിആർ നൽകുന്ന കാഴ്ചയാണ് പോലീസ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റെജി സ്വയം വെടിയുതിർത്തുവെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ മൂത്തമകളുടെ മൊഴിയിലൂടെയാണ് രണ്ട് വയസുകാരന്റെ വെടിയേറ്റാണ് റെജി മരിച്ചതെന്ന വിവരം പുറത്തുവന്നത്.

വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്. തോക്ക് ശരിയായി സൂക്ഷിക്കാതിരുന്നാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്നും പോലീസ് പറഞ്ഞു.

നിരവധി കേസുകളിൽ പ്രതികളായ കുട്ടികളുടെ മാതാപിതാക്കൾ പരോളിലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.





































Discussion about this post