ജയ്പൂര്‍: പിറന്നാൾ ദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്തതിൻ്റെ പേരിൽ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. വെള്ളിയാഴ്ച്ച ജയ്പൂരിലെ സോഡാലയിലായിരുന്നു സംഭവം. ആദിത്യ കുമാറാണ് മരിച്ചത്.
പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് ആദിത്യ കുമാർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോടെ വിജയിച്ചാൽ പുതിയ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വീട്ടുകാര്‍ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് തൻ്റെ ജന്മദിനത്തിന് ഫോണ്‍ വാങ്ങി നല്‍കണം എന്നായിരുന്നു കുട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ലഭിക്കാതായതോടെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.
തുടർന്ന് അന്വേഷണത്തിൽ വിദ്യാർത്ഥി പബ് ജി അഡിക്റ്റ് ആണെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ്റെ ഫോണിൽ ആദിത്യ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും മണിക്കൂറുകളോളം പബ് ജി കളിക്കും എന്ന് മാതാപിതാക്കൾ പറയുന്നു.
അമ്മയുടെ സാരി ഉപയോഗിച്ചാണ് ആദിത്യ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചത്. ബുധനാഴ്ച, ആദിത്യയുടെ മുറിയിൽ വെളിച്ചം കണ്ടപ്പോൾ അച്ഛൻ വിജയ് സിങ്ങും അമ്മയും പരിശോധിച്ചപ്പോൾ മകൻ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പിന്നീട വാതിൽ തകർത്ത് കുട്ടിയെ എസ്എംഎസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Discussion about this post