തുറയൂർ: ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്ന പയ്യോളി അങ്ങാടി രണ്ടാം വാർഡിലെ ഫലം പ്രഖ്യാപിച്ചു. യു ഡി എഫിലെ സി എ നൗഷാദ് വിജയിച്ചു. 383 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥിയായ എൽ ഡി എഫ്
സ്വതന്ത്രൻ അഡ്വ. കോടി കണ്ടി അബ്ദുറഹ്മാനെയാണ് പരാജയപ്പെടുത്തിയത്. ബി ജെ പി ക്ക് വേണ്ടി വി കെ ലിബീഷ് ആണ് മത്സരിച്ചത്. യു ഡി എഫ് അംഗമായിരുന്ന യു സി ഷംസുദ്ദീൻ രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
848 വോട്ട് പോൾ ചെയ്തതിൽ നൗഷാദ് മാസ്റ്റർക്ക് 594 വോട്ടും കോടികണ്ടി അബ്ദുറഹിമാന് 213 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി ലിബീഷ് 29 വോട്ട് നേടി. മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും, തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമാണ് നൗഷാദ്.
Discussion about this post