ചമോലി :ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം ആകുന്നു. രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞു. ഹോട്ടൽ സ്നോ ക്രസ്റ്റ് ഹോട്ടൽ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകും. ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ
ജിയോ ഫിസിക്കൽ, ജിയോ ടെക്നിക്കൽ സർവ്വേകൾ ആരംഭിച്ചു.പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ഇന്ന് കൂടിക്കാഴ്ച നടത്തും.അതേസമയം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി നിലനിൽക്കുകയാണ്. ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളിൽ വിള്ളൽ
കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളൽ കണ്ടെത്തിയത്. സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ്പ്രതിസന്ധി .അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Discussion about this post