മസ്കത്ത് : ഒമാനിലെ സോഹാർ ഗവർണറേറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ച രണ്ട് പേർ ഇന്ത്യൻ പൗരന്മാരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാരാണ്. മരിച്ചവരുടെ കുടുംബങ്ങളെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഒമാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ അഞ്ച് പേർ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ആരുടെയും നില നില ഗുരുതരമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രണ്ടാമത്തെ ഡ്രോൺ സൊഹാറിൽ ജനവാസമില്ലാത്ത തുറസ്സായ സ്ഥലത്താണ് വീണത്. ഇതിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വിവരമറിഞ്ഞയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.





































Discussion about this post