കൊയിലാണ്ടി: ധീര യോദ്ധാവ് ശൗര്യ ചക്ര നായിബ് സുബേദാർ എം ശ്രീജിത്ത് ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാർത്ഥികൾക്കായി ചക്കോരത്ത് കുളം ഐക്യ കേരള ലൈബ്രറി റീഡിംഗ് റൂമിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് രംഗത്തെ പ്രമുഖ നായ എം വി സഖറിയ ക്ലാസ് നയിച്ചു. എൻ പി ബാലകൃഷ്ണൻ ഐ പി എസ് (റിട്ട) മുഖ്യ പ്രഭാഷണം നടത്തി.

സുബേദാർ പ്രജുൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയിൽ നിന്നും നായിബ് സുബേദാർ എം ശ്രീജിത്തിന് ലഭിച്ച ശൗര്യ ചക്ര അവാർഡ് ഏറ്റുവാങ്ങി നാട്ടിലെത്തിയ അദ്ദേഹത്തിന്റെ പത്നി ഷെജിന, പിതാവ് വൽസലൻ, മാതാവ് ശോഭ എന്നിവരെ കാലിക്കറ്റ് സൈനിക കൂട്ടായ്മക്ക് വേണ്ടി മോഹനൻ കണ്ണാടിക്കൽ , അമൽ കരുമല, നിഷിദ ശിവ പ്രസാദ് ആർ ഇ സി എന്നിവർ ആദരിച്ചു.

30 വർഷത്തെ സൈന്യ സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സുബേദാർ മേജർ നിർമ്മൽ ആർ ഇ സി യെ സി എസ് കെ എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ താമരശ്ശേരിയും ട്രഷറർ അരവിന്ദൻ കൊയിലാണ്ടിയും ആദരിച്ചു. ക്യാപ്റ്റൻ നന്ദനൻ കരുമല സ്വാഗതവും കാലിക്കറ്റ് സൈനിക കൂട്ടായ്മ സെക്രട്ടറി റസാഖ് കരുമല നന്ദിയും പറഞ്ഞു.







































Discussion about this post