ന്യൂഡൽഹി: 18 വയസിനു മുകളിലുള്ള എല്ലാവർക്കും ഇന്നു മുതൽ കരുതൽ ഡോസ് കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം പൂർത്തിയായവർക്കാണ് കരുതൽ ഡോസ് നൽകുക.
സ്വകാര്യകേന്ദ്രങ്ങളിൽനിന്നു മാത്രമേ കരുതൽ ഡോസ് ലഭിക്കൂ. ഒന്നും രണ്ടും ഡോസ് സ്വീകരിച്ച അതേ വാക്സിൻ തന്നെയാണ് കരുതൽ ഡോസായി നൽകുക.ആദ്യ രണ്ട് ഡോസ് വാക്സിനുകൾക്കു ശേഷം എടുക്കുന്ന ഡോസ് മറ്റു രാജ്യങ്ങൾ ബൂസ്റ്റർ ഡോസായി കണക്കാക്കുമ്പോൾ ഇന്ത്യയിൽ മൂന്നാം ഡോസ് വാക്സിനെ കരുതൽ ഡോസ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി വിശേഷിപ്പിച്ചത്.
Discussion about this post