കോഴിക്കോട്ട് ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ടെ ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്റാർ ആലം, അജാജ്, ഷക്കീൽ ഷാ, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post