കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ കൈമുറിച്ചു. പൊലീസും ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നല്കി.
ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അവിടെ സ്വാതന്ത്ര്യമില്ലെന്നും നില്ക്കാന് ബുദ്ധിമുട്ടാണെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ തിരികെ എത്തിയത് മുതല്‍ കുട്ടികള്‍ ബഹളം വച്ച് പ്രതിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.
കുട്ടികള്‍ താമസിക്കുന്ന മുറിയില്‍ ജനലിന്റെ ചില്ല് തകര്‍ത്താണ് കുട്ടി കൈമുറിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം കുട്ടിയെ വീണ്ടും ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. ആത്മഹത്യാശ്രമമായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post