ഡൽഹി: ലോക്സഭയിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹന്നാൻ എന്നിവരാണ് സസ്പെൻഡിലായ കേരളത്തിൽ നിന്നുള്ള എംപിമാർ.
സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് ആണ് നടപടി. നേരത്തെ രാജ്യസഭയിൽ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സ്പീക്കർ സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post