മണിയൂർ: ഗ്രാമ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടന്ന13-ാം വാർഡ് മണിയൂർ നോർത്ത് എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫിലെ എ ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷം നേടി വിജയിച്ചു. യു ഡി എഫിലെ ഇ എം രാജനെയാണ് പരാജയപ്പെടുത്തിയത്.
കെ ഷിബു ബി ജെ പി ക്ക് വേണ്ടി മത്സരിച്ചു. എൽ ഡി എഫ് അംഗമായ കെ പി ബാലൻ മരണപ്പെട്ട ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
വോട്ട് നില: എ ശശിധരൻ: 741, ഇ എം രാജൻ: 401, കെ ഷിബു: 21
Discussion about this post