കൊയിലാണ്ടി: ഐ സി ഡി എസ് സംരക്ഷണ ദിനത്തോട് അനുബന്ധിച്ചു ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേർസ് & ഹെൽപ്പേർസ് അസോസിയേഷൻ (സി ഐ ടി യു) നേതൃത്വത്തിൽ മൂടാടി പോസ്റ്റാഫീസിനു മുന്നിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
ഹരിയാനയിൽ പിരിച്ചുവിട്ട അങ്കണവാടി ജീവനക്കാരെ തിരിച്ചെടുക്കുക, പെർഫോമൻസ് അലവൻസ് ഉപാധിരഹിത അലവൻസാക്കുക, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കുക, സ്വകാര്യവത്ക്കരണ നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി നടന്ന കൂട്ടായ്മ, സി ഐ ടി യു കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് എം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം കെ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എ എൻ വിജയലക്ഷ്മി, റീജ പി ടി, ബിന്ദു ടി, റീത്ത കെ പി, ബീന പി സി എന്നിവർ പ്രസംഗിച്ചു.
Discussion about this post