കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും
അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി മാറ്റിവെച്ചത്.
ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപ് വാദിക്കുന്നത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളക്കഥയാണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹരജിയിൽ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post