തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത.നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം
ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. ഈ മാനദണ്ഡം കണക്കിലെടുത്താല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സി വിഭാഗത്തിലുള്‍പ്പെടാന്‍ സാധ്യതയുണ്ട്. മൂന്നു ജില്ലകളിലും രോഗികളുടെ എണ്ണം 20 ശതമാനത്തിന് മുകളിലാണ്.
കാറ്റഗറി എയിലുള്ള മലപ്പുറത്തും നിയന്ത്രണങ്ങളില്‍പ്പെടാത്ത കോഴിക്കോടും രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഈ ജില്ലകളിലും കൂടുതല്‍ നിയന്ത്രണം വന്നേക്കും. ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Discussion about this post