വിശേഷങ്ങളൊന്നും ഇല്ലെങ്കിലും സാധാരണ ദിവസങ്ങളിൽ പോലും ബോഡി പെർഫ്യൂമുകളും മറ്റ് സുഗന്ധ പദാർഥങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മൾ. നല്ല സുഗന്ധം ലഭിക്കാൻ വിലകൂടിയ പെർഫ്യൂമകൾ മികച്ച ഓപ്ഷനായി സ്വീകരിക്കാറുമുണ്ട് നമ്മളിൽ പലരും. എന്നാൽ ബോഡി പെർഫ്യൂമുകളിൽ ഉൾപ്പെടെ അടങ്ങിയിരിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
12 വയസുള്ള ആൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചു. അസുഖം വാരാനുള്ള കാരണമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. സ്ഥിരമായി ശരീരത്തിലെ ദുർഗന്ധം അകറ്റുന്നതിനുവേണ്ടി ബോഡി പെർഫ്യുമുകളും വിവിധ സ്‌പ്രേകളും ഉപയോഗിക്കാറുള്ള കുട്ടിക്ക് അതിൽ നിന്നുള്ള വിഷ പുക ശ്വസിച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിലാണ് സംഭവം. ഗുരുതര ശ്വാസതസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയാഘാതമാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ പഠനത്തിലാണ് അസുഖം വരാനുള്ള കാരണം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഫ്യൂമുകൾ ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയത്. അമിതമായ അളവിൽ രാസവസ്തുക്കളടങ്ങിയിട്ടുള്ള ഫ്യൂമുകൾ ഉപയോഗിക്കുന്നത് മനുഷ്യ ശരീരത്തിലെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുകയും ഇത് ഹൈപ്പോക്‌സിയയിലേക്കും തുടർന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അപൂർവ്വം ചില സാഹചാര്യങ്ങളിൽ നെഞ്ചു വേദന, ബോധം നഷ്ടപ്പെടുക, ഹൃദയമിടിപ്പിലെ ഏറ്റ കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാറുണ്ട്.
ബോഡി പെർഫ്യൂമുകളെ കൂടാതെ ഹെയർ സ്‌പ്രേ, നെയിൽ പോളിഷ് തുടങ്ങിയവയ ഉപയോഗിക്കുന്നവരിലും ഇത്തരം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം ഫ്യൂമുകൾ ഹൃദയത്തേയും ശ്വാസകോശത്തേയുമാണ് പ്രധാനമായും ബാധിക്കുന്നത്. കെമിക്കൽ ഗ്യാസുകളും മറ്റ് പദാർഥകളും, ശ്വസനാളത്തേയും ശ്വാസകോശത്തേയും വിപരീതമായി ബാധിക്കുമെന്നും ആസ്മ, ശ്വാസതടസ്സം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകുമെന്നും വോക്കോർഡ് ആശുപത്രിയിലെ ചീഫ് ഫിസീഷ്യനായ ഡോ. സംഗീത ചെക്കർ പറഞ്ഞു. ഇത്തരം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഫ്യൂമുകളും സ്‌പ്രേകളും അമിധമായി ഉപയോഗിക്കുന്നവരിൽ ശ്വാസ തടസ്സം, തുടർച്ചയായുള്ള തുമ്മൽ, അമിതമായ കഫം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ടെന്നും സംഗീത പറഞ്ഞു.
Discussion about this post