

കൊയിലാണ്ടി: പത്തു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച വയോധികന് കഠിന തടവും പിഴയും. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ മംഗലശ്ശേരി ശങ്കര ( 63) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ആണ് പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. ആറു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം. മിട്ടായി നൽകിയ ശേഷം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന്റെ ഭാഗമായി കൗണ്‍സിലിംഗ് നടത്തിയപ്പോൾ ആണ് ബാലൻ വിവരം പുറത്തു പറഞ്ഞത്. തുടർന്ന്, കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും അറിയിക്കുക ആയിരുന്നു.


പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്പെക്ടർ വി മമ്മു കുട്ടി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.


Discussion about this post