തൃശൂർ: തൃശൂരിൽ 10 വയസ്സുകാരന് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി ആദേശ്(10)നാണ് പാമ്പിന്റെ കടിയേറ്റത്. കുമരനെല്ലൂർ സ്വദേശിയാണ്. ആദേശിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ വാനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ സ്കൂൾ വളപ്പിൽ വച്ച് ആദേശിനെ അണലിയാണ് കടിച്ചത്. ആദേശിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post