പയ്യോളി: കെഎസ് എഫ് ഇ ഓഫീസിൽ പണയം വച്ച സ്വർണ്ണ പണ്ടം മുറിച്ചു മാറ്റി കൃത്രിമം കാണിച്ച ജീവനക്കാരനെതിരെ നിയമ നടപടി സ്വീകരിക്കാത്ത അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യു ഡി വൈ എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ പയ്യോളി കെ എസ് എഫ് ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.
പയ്യോളി ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കെ എസ് എഫ് ഇ ഓഫീസിനടുത്ത് പയ്യോളി എസ് ഐ പി എം സുനിൽകുമാർ, എ കെ സജീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. അൽപസമയം പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധം, യു.ഡി. എഫ് നിയോജകമണ്ഡലം കൺവീനർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്. കെ. സമീർ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ് ബാബു, സദക്കത്തുള്ള, ഇ. കെ ശീതൾ രാജ്, അബ്ദുൾ ബാസിത്, കെ. ടി വിനോദൻ, എ സിസുനൈദ്, മേലടി ബഷീർ, മുജേഷ് ശാസ്ത്രി, അദൃശ്യ മുല്ലക്കുളം, പ്രവീൺ നടുക്കൂടി,സക്കറിയ എന്നിവർ സംസാരിച്ചു.






































Discussion about this post