വിദ്യാഭ്യാസ – ഗവേഷണ രംഗത്ത് 38 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണ്, ആന്ധ്രപ്രദേശിലെ വിഐടി – എപി യൂണിവേഴ്സിറ്റി. രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥപാനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കാറുള്ള വിഐടി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെല്ലാം, അറിവിനെയും മികവിനെയും പിന്തുടരുന്നതിൽ പ്രൗഢമായ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട്, ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാകുക എന്ന ലക്ഷ്യത്തോടെ അക്കാദമിക സംരംഭങ്ങളും വ്യവസായ പങ്കാളിത്തവും സമന്വയിപ്പിച്ചുകൊണ്ട് മികവിന്റെ പാതയിൽ മുന്നേറ്റം തുടരുകയാണ് വിഐടി – എപി യൂണിവേഴ്സിറ്റി.
28 സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് യൂണിയൻ ടെറിറ്ററികളിൽ നിന്നും ഒൻപത് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 7888 വിദ്യാർഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വിഐടി – എപി ഒരുക്കുന്നു. 23 സംസ്ഥാനങ്ങളിൽ നിന്നും ഒരു വിദേശ രാജ്യത്തുനിന്നുമുള്ള ഫാക്കൽറ്റിയും 81 ക്ലബുകളും ചാപ്റ്ററുകളും ചേർന്ന് വിദ്യാർഥികളുടെ ചിന്താശേഷി വർധിപ്പിക്കുകയും പ്രായോഗിക പരിജ്ഞാനം നൽകുകയും ചെയ്തുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നു.
Discussion about this post