പയ്യോളി: നഗരസഭ കുടുബശ്രീ ദേശീയ നഗര ഉപജീവന മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻ മാരായ
പി എം. ഹരിദാസൻ, വി കെ അബ്ദുറഹിമാൻ
കൗൺസിലർമാരായ ടി.അരവിന്ദാക്ഷൻ, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസൽ, നിഷാ ഗിരീഷ്, ടൗൺ വെൻറിംഗ് കമ്മറ്റി അംഗങ്ങളായ
മനോജ് എൻ.എം, ഇ.ടി.പത്മനാഭൻ, എൻ.ടി.രാജൻ,
റാണാ പ്രതാപ് കെ.പി
സിറ്റി പ്രൊജക്ട് ഓഫീസർ ടി. ചന്ദ്രൻ, എ എസ് ഐ ഷാജി, സിറ്റി മിഷൻ മാനേജർ എം തുഷാര,
കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.പി പ്രജീഷ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ഇന്ദിര മത്തത്ത് എന്നിവർ സംസാരിച്ചു.കുടുംബശ്രീ എൻ യു എൽ എം നഗരശ്രീ ഉത്സവം പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
20 പേർക്കാണ് തിരിച്ചറിയൽ കാർഡ് നല്കിയത്. നേരത്തേ വിതരണം ചെയ്ത 52 തിരിച്ചറിയൽ കാർഡ് അടക്കം 72 പേർക്ക് ഇതുവരെയായി നഗരസഭ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടുണ്ട്.
Discussion about this post