കൊച്ചി: സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആര്‍ബിഐ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ആര്‍ബിഐക്ക് നിവേദനം നല്‍കും. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് സഹകരണ മേഖലയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, തിങ്കളാഴ്ച തിരുവനന്തപുരത്ത് സഹകാരികളുടെ യോഗം ചേരുമെന്നും അറിയിച്ചു.സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ ബി ഐ പരസ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിത്. കേരളം പോലെ സഹകരണ പ്രസ്ഥാനങ്ങള്‍ ശക്തമായ മറ്റ് സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തും. കേരളത്തിന് ബാധകമല്ലാത്ത കാര്യങ്ങള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും.
2020 സെപ്റ്റംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്‍റെ പുതിയ പരസ്യത്തിൽ പറയുന്നുണ്ട്.
Discussion about this post