വടകര: അഴിയൂർ കരുവയൽ ലോഹ്യ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന് മികച്ചപ്രവർത്തനം നടത്തിയ അഴിയൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽനസീറിനെ ആദരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.പി. ജയൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് കെ.പി. ഗിരിജ മുഖ്യാതിഥിയായി . ബ്ലോക്ക് മെമ്പർ വി.പി. ബിന്ദു, പഞ്ചായത്ത് മെമ്പർ ഫിറോസ് കാളാണ്ടി, കെ.പി. പ്രമോദ്, ടി.കെ. അനൂപ്, പി.പി. മുനീർ, പ്രവീൺ പന്നിശ്ശേരി, ഇ.കെ. രാജേഷ് എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൾനസീർ മറുപടി പ്രസംഗം നടത്തി.
Discussion about this post