കൊയിലാണ്ടി: എ.എസ്.ഐ ഗിരീഷ് കുമാറിന്റെ വിയോഗത്തോടെ പൊലീസ് സേനയ്ക്ക് നഷ്ടമായത് മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ. ബാലുശ്ശേരിയിലെ എ.എസ്.ഐ ഗിരീഷ് കുമാർ എസ്.പിയുടെ നാർക്കോട്ടിക് സ്ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത്
വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും എന്നാൽ കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിന്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിന്റെതായിരുന്നു.
2018ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മയുടെ മരണം
കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ കാണിക്കുന്നത് തന്നെയായിരുന്നു. നിരവധി കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടിക്കുന്നതിലും ഗിരീഷിന്റെ അന്വേഷണ പാടവം എടുത്തുപറയേണ്ടത് തന്നെയാണ്. ഊരള്ളൂരിൽ സ്വർണ്ണം പൊട്ടിക്കൽ, തോക്ക് ചുണ്ടി തട്ടി കൊണ്ട് പോയ കേസ് അന്വേഷണത്തിലും ഗിരീഷിന്റെ അന്വേഷണ മികവുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മെഡൽ അടക്കം 150 ഓളം ഗുഡ്സ് എൻട്രികളും സർവീസിനിടയിൽ നേടിയിട്ടുണ്ട്.
കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു.
ഇന്ന് രാവിലെയാണ് നെഞ്ച് വേദനയെത്തുടർന്ന് ഗിരീഷ് മരണപ്പെട്ടത്. മൊടക്കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണിനായരുടെയും തങ്കയുടെയും മകനാണ്. ദിവ്യ ഭാര്യയാണ്. ഗായത്രി ഏക മകളാണ്.
Discussion about this post