കൊയിലാണ്ടി: ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കുകളിലെ മലയോരവില്ലേജുകൾ കൂട്ടിച്ചേർത്ത് പേരാമ്പ്ര ആസ്ഥാനമായി മലയോര താലൂക്ക് രൂപവത്‌കരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ്‌് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടി മേഖലാസമ്മേളനം ആവശ്യപ്പെട്ടു.
ജോയൻറ്് കൗൺസിൽ ജില്ലാസെക്രട്ടറി കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വി.ജി. ശ്രീജിത്ത് അധ്യക്ഷനായി.
അഖിലേഷ്, സി.പി. മണി, അനിൽ ചുക്കോത്ത്, ഡി. രഞ്ജിത്ത്, പി.ജി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.ജി. ശ്രീജിത്ത് (പ്രസി.), പ്രശാന്ത് ലാൽ (സെക്ര.), പി. രഞ്ജിത്ത് (ട്രഷറർ).
Discussion about this post