കൊയിലാണ്ടി: കൊഴുക്കല്ലൂർ വില്ലേജിലെ പാവട്ട്കണ്ടിമുക്കിൽ അനധികൃതമായി മണ്ണെടുപ്പ് നടത്തിയത് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു. മണ്ണുമാന്തി യന്ത്രം പിടിച്ചെടുക്കുകയും ചെയ്തു.
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനുമതി ലഭിക്കാതെയും അവധിദിവസങ്ങളിൽ മണ്ണെടുപ്പ് നടത്തിയതിനുമാണ് മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തത്.
ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് മേപ്പയ്യൂർ പോലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. യന്ത്രം കൊയിലാണ്ടി താലൂക്കാഫീസിൽ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നെല്ല്യാടിപാലത്തിന് സമീപം ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി യന്ത്രം സ്റ്റേഷനിലേക്കെത്തിക്കുകയായിരുന്നു.
കൊഴുക്കല്ലൂർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്തുനിന്നാണ് മണ്ണെടുപ്പ് നടത്തിയതെന്നും ഉദ്യോ ഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും മണ്ണെടുപ്പ് നടത്തിയതിനും സ്ഥലം ഉടമയ്ക്കെതിരേ നടപടിയെടുത്തതായും തഹസിൽദാർ സി.പി. മണി പറഞ്ഞു.
Discussion about this post