തുറയൂർ: മുണ്ടാളിത്താഴയിൽ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധരാൽ നശിപ്പിക്കപ്പെട്ട എൽ.ജെ.ഡി. യുടെ കൊടിമരവും പതാകയും പുന: സ്ഥാപിച്ചു. കഴിഞ്ഞ തിരുവോണനാളിലാണ് സി.പി.ഐ. , ലോക് താന്ത്രിക് ജനതാദൾ എന്നീ പാർട്ടികളുടെ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച് സമീപത്തെ വെള്ളക്കെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുപാർട്ടികളും കൊടിമരങ്ങൾ പുന:സ്ഥാപിക്കുകയായിരുന്നു. സി.പി.ഐ. നേതൃത്വത്തിൽ നേരത്തെ കൊടിമരം പുന:സ്ഥാപിച്ചിരുന്നു. എൽ.ജെ.ഡി.യുടെ കൊടിമരത്തിൽ മുതിർന്ന സോഷ്യലിസ്റ്റായ മലോൽ ദാമോദരൻ പതാകയുയർത്തി. കെ. ടി. രതീഷിന്റെ അധ്യക്ഷത വഹിച്ചു. എൽ. ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ സി.കെ. ശശി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു മാവുള്ളാട്ടിൽ, ടി.എം. രാജൻ, ടി.എം. നന്ദു എന്നിവർ സംസാരിച്ചു. യോഗത്തിൽ മനൂപ് മാലോൽ സ്വാഗതവും കെ.എം.സന്ദീപ് നന്ദിയും പറഞ്ഞു. സാമൂഹ്യദ്രോഹികൾ ലഹരിയുടെ മറവിൽ ചെയ്യുന്ന ഇത്തരം ഹീനമായ പ്രവർത്തനങ്ങളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു . പടം തുറയൂരിൽ നശിപ്പിക്കപ്പെട്ട എൽ.ജെ.ഡി.യുടെ കൊടിമരവും പതാകയും പ്രവർത്തകർ പുന:സ്ഥാപിക്കുന്നു
Discussion about this post