തിക്കോടി: പാലൂരിനടുത്ത് കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്ക്.
കാൽനടയാത്രക്കാരനായ തിക്കോടി കോഴിപ്പുറം സ്വദേശി ഗിരീഷിനും ബൈക്കിന്റെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശിയുടെ ബൈക്കാണ് ഇടിച്ചത്. പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post