കൊയിലാണ്ടി: ജർമ്മനിയിലെ ബെർലിനിൽ നടക്കുന്ന ലോക സ്ട്രൈക്കിങ് എം.എം.എ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി കൊല്ലം സ്വദേശി നീരജ്. ഡിസംബർ ഏഴു മുതൽ 12 വരെയാണ് ചാമ്പ്യൻഷിപ്പ്. -77 KG സ്ട്രൈക്കിങ് എം.എം.എയിൽ വെൽട്ടർവെയ്റ്റ് വിഭാഗത്തിലാണ് നീരജ് മത്സരിക്കുന്നത്.
കൊല്ലം ഓണോത്ത് വീട്ടിൽ നീരജ് കഴിഞ്ഞ ആറുവർഷത്തോളമായി സ്ട്രൈക്കിങ് മിക്സഡ് മാർഷ്യൽ ആർട്സ് പരിശീലിക്കുന്നുണ്ട്. കൊച്ചി കോമ്പാക്ട് ഫിറ്റ്നസ് കൾട്ടിലെ ജോഫിലിനു കീഴിലാണ് നീരജ്കോമ്പാക്ട് ഫിറ്റ്നസ് കൾട്ടിലെ ജോഫിലിനു കീഴിലാണ് നീരജ് പരിശീലനം നടത്തുന്നത്. ഇതിനകം തന്നെ നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒക്ടോബർ 21 മുതൽ 24 വരെ മുംബൈയിൽ നടന്ന നാഷണൽ എം.എം.എ ചാമ്പ്യൻഷിപ്പിൽ നീരജ് ഗോൾഡ് മെഡൽ നേടിയിരുന്നു.
Discussion about this post