കൊയിലാണ്ടി: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ മുൻസിപ്പൽതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി .സുധ നിർവ്വഹിച്ചു. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി. പ്രജില അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, മെഡിക്കൽ ഓഫീസർ ഡോ. ഡെൻസി, ഡോ. ദിവ്യ, ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗം രാമകൃഷ്ണൻ മാസ്റ്റർ, കൂടാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Discussion about this post