മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. മലപ്പുറം കരിളായി മാഞ്ചീരിയിലാണ് സംഭവം. ചോലനായ്ക്ക കോളനിയിലെ കരുമ്പുഴ മാതൻ (70) ആണ് മരിച്ചത്.
വൈകിട്ട് നാലോടെയാണ് സംഭവം. പ്രദേശത്തെ സൊസൈറ്റിയിൽ അരി വാങ്ങാൻ പോയ വൃദ്ധനെയാണ് ആന ആക്രമിച്ചത്. മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചിരിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല.
വനംവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറോളം യാത്ര ചെയ്തു വേണം അവർ സ്ഥലത്ത് എത്താൻ
Discussion about this post